ഇറാന്‍ വിമാനത്തിന് ഇന്ത്യന്‍ വ്യോമപരിധിയില്‍ ബോംബ് ഭീഷണി; നിരീക്ഷിക്കാന്‍ ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍

ഇറാന്‍ വിമാനത്തിന് ഇന്ത്യന്‍ വ്യോമപരിധിയില്‍ ബോംബ് ഭീഷണി; നിരീക്ഷിക്കാന്‍ ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ടെഹ്റാനില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ഐആര്‍എം 081 വിമാനത്തിലാണ് ബോംബ് ഭീഷണി.

അതേസമയം വിമാനം ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്ന് പുറത്ത് കടന്നു. വിമാനത്തെ നിരീക്ഷിക്കാനായി ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടു. വ്യോമ സേനയുടെ സുഖോയ് യുദ്ധ വിമാനങ്ങളാണ് ഇറാന്‍ ഫ്ളൈറ്റിനെ പിന്തുടരാന്‍ പുറപ്പെട്ടത്.

ബോംബ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ വിമാനം ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയിരുന്നു. എന്നാല്‍ സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി എടിസി വിമാനം ജയ്പൂരിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വിമാന പൈലറ്റ് വിസമ്മതിക്കുകയും ഇന്ത്യന്‍ വ്യോമാതിര്‍ത്തി വിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.