തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ നാലാം പ്രതി അജികുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ്. കേസില്‍ ഇതുവരെ റിമാന്‍ഡിലായ രണ്ട് പ്രതികളുടേയും കസ്റ്റഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും.
സംഭവം നടന്ന് മൂന്നാഴ്ചയാകുമ്പോള്‍ അഞ്ച് പ്രതികളുള്ള കേസില്‍ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അച്ഛനെയും മകളെയും യൂണിഫോമില്‍ ആക്രമിച്ച ആളാണ് ഇപ്പോള്‍ റിമാന്‍ഡിലായ അജികുമാര്‍. ആക്രമണ ദൃശ്യങ്ങളില്‍ നീല യൂണിഫോമില്‍ കണ്ട അജികുമാറിനെ കേസില്‍ ആദ്യം പ്രതി ചേര്‍ക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പൊലീസ് പ്രതിചേര്‍ത്തതിന് പിന്നാലെ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കൂട്ടുപ്രതികള്‍ക്ക് ഒപ്പം കഴിഞ്ഞ 12 ദിവസമായി ഇയാളും ഒളിവിലായിരുന്നു. സംഭവം നടന്ന് ഇത്രയും നാള്‍ പ്രതികളെ തൊടാതിരുന്ന പൊലീസ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് തുടങ്ങിയത്. രണ്ടാം പ്രതി സുരക്ഷാ ജീവനക്കാരന്‍ സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
അഞ്ച് പ്രതികളുള്ള കേസില്‍ ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തടക്കം ചെന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.