ഓൺലൈൻ ചൂതാട്ട, വാതുവെപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത്; ഡിജിറ്റൽ മാധ്യമങ്ങൾക്ക് വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം

ഓൺലൈൻ ചൂതാട്ട, വാതുവെപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത്; ഡിജിറ്റൽ മാധ്യമങ്ങൾക്ക് വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട, വാതുവെപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സ്വകാര്യ ടെലിവിഷൻ ചാനലുകൾക്കും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം.

ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറിനി ൽക്കണം. അല്ലാത്തപക്ഷം നിയമനടപടി ഉണ്ടാവും എന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഏതാനും ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെയ്പ്പും നിമവിരുദ്ധമാണ്.

ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങളോ അവരെ പ്രതിനിധീകരിക്കുന്ന വെബ്സൈറ്റുകളുടെ പരസ്യങ്ങളോ ഉൽപ്പന്ന സേവനങ്ങൾ സംബന്ധിച്ച കാര്യങ്ങളോ ഒഴിവാക്കണമെന്ന് സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കർശന നിർദ്ദേശം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.