ജിയോ 5 ജി സര്‍വീസിന് ബുധനാഴ്ച മുതല്‍; ഉപഭോക്താക്കൾക്ക് ഓഫറുകളുമായി മൊബൈൽ കമ്പനികൾ

 ജിയോ 5 ജി സര്‍വീസിന് ബുധനാഴ്ച മുതല്‍; ഉപഭോക്താക്കൾക്ക് ഓഫറുകളുമായി മൊബൈൽ കമ്പനികൾ

 ന്യൂഡൽഹി: രാജ്യത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ബുധനാഴ്ച മുതല്‍ ട്രയല്‍ സര്‍വീസ് ആരംഭിക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും ട്രയല്‍ സര്‍വീസ് ആരംഭിക്കുക.

ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോയുടെ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.

സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. 

ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ 5 ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

നാലു വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങള്‍ ഈ മാസം ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചത്.

ഡല്‍ഹി, മുംബൈ, വാരണാസി, ബെംഗളൂരു തുടങ്ങിയ എട്ട് നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ സേവനങ്ങള്‍ ലഭ്യമായെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞിരുന്നു. രാജ്യത്ത് 5-ജി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനി എയര്‍ടെലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.