ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; കൊയിലാണ്ടിയില്‍ ഒരാളെ കടലില്‍ മുക്കിക്കൊന്നു

ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; കൊയിലാണ്ടിയില്‍ ഒരാളെ കടലില്‍ മുക്കിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദുലു രാജബൊംശിയെന്ന (26) അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 12.30 ഓടെയാണ് സംഭവമുണ്ടായത്. കേസിലെ പ്രതികളായ മനോരഞ്ജൻ, ലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊയിലാണ്ടി ഹാർബറിന് ചേർന്നുള്ള പ്രദേശത്താണ് കൊലപാതകം നടന്നത്. ലഹരിക്ക് അടിമപ്പെട്ടാണ് കൊലപാതകം എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. അടുത്തിടെയാണ് ഇവർ കൊയിലാണ്ടിയിലേക്ക് ജോലിക്കായി എത്തിയത്.

തർക്കത്തിനിടെ മനോരഞ്ജനും ലക്ഷ്മിയും ചേർന്ന് ദുലു രാജബൊംശിയെ കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയതിന് ശേഷം കടലിൽ മുക്കിക്കൊല്ലുകയായിരുന്നു. പത്ത് മണിയോടെ ഇവരെ തെളിവെടുപ്പിന് കൊണ്ടുവരും. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.