ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീരില്‍ കാര്യങ്ങള്‍ മാറുകയാണ്. പുതിയ നിക്ഷേപങ്ങള്‍ എത്തുന്നു. ടൂറിസത്തില്‍ കുതിച്ചുചാട്ടമുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കാശ്മീരില്‍ ഇന്ന് രണ്ടാം ദിനമാണ് അമിത് ഷാ.
ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കാശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്‌വരയിലെ സുരക്ഷയും വിലയിരുത്തി.
അതേസമയം ജമ്മു കാശ്മീരില്‍ ഗുജ്ജര്‍, ബകര്‍വാള്‍, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുമെന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീര്‍ ലഫ് ഗവര്‍ണര്‍ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാര്‍ക്കും സംവരണം നല്‍കണമെന്ന ശുപാര്‍ശ നല്‍കിയത്.
ശുപാര്‍ശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി. സമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയില്‍ പറഞ്ഞു. പഹാഡി വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുകയാണെങ്കില്‍ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന ആദ്യ നടപടിയായിരിക്കും. രാജ്യത്ത് ആറ് ലക്ഷത്തോളമാണ് പഹാഡീ വിഭാഗക്കാരുടെ ജനസംഖ്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.