സെന്റ് തോമസ് തിരുനാളും, ഇടവക ദിനവും വാർഷികവും സംയുക്തമായി ആഘോഷിച്ച് ഗാൽവേ ഇടവക

സെന്റ് തോമസ്  തിരുനാളും, ഇടവക ദിനവും വാർഷികവും സംയുക്തമായി ആഘോഷിച്ച് ഗാൽവേ ഇടവക

ഗാൽവേ: സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഗാൽവേയുടെ ആഭിമുഖ്യത്തിൽ ഇടവക ദിനാചരണവും വാർഷികാഘോഷവും നടത്തി. 2022 ഒക്ടോബർ 2 ഉച്ചകഴിഞ്ഞ് 2:30 ന് ആരംഭിച്ച ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയോടെയായിരുന്നു ഇടവകദിനത്തിന് തുടക്കം. ഫാ. റോയി വട്ടക്കാട്ട് (Director, Department of catechism, SMC Dublin) വി. കുർബ്ബാനക്ക് മുഖ്യ കാർമികനായിരുന്നു. തുടർന്ന് നടന്ന ലദീഞ്ഞിനും ആഘോഷപൂർവ്വമായ പ്രദക്ഷിണത്തിനും ഫാ. സണ്ണി ജേക്കബ് SJ നേതൃത്വം വഹിച്ചു.
വൈകിട്ട് നാലുമണിക്ക് Mervue Community Centre ൽ നടന്ന വാർഷിക പൊതുയോഗം ഫാ. മാർട്ടിൻ ഗ്ലിൻ ( Parish Priest, Holy Family Church, Mervue) ഉത്‌ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രെസ്സ് ഗ്രേസി ജോസിയുടെ നേതൃത്വത്തിലുള്ള 20 മതാധ്യാപകരെ അവരുടെ സേവനത്തിനു ഫാ. റോയി വേദിയിയിൽ വച്ച് ആദരിച്ചു. 12 ക്ലാസുകൾ മതപഠനം പൂർത്തീകരിച്ച യുവജനങ്ങളെയും Living cert പഠനം വിജയകരമായി പൂർത്തീകരിച്ചവരെയും വേദിയിൽ വച്ച് ഫാ. സണ്ണി SJ അഭിനന്ദിച്ചു. ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വാർഷികാഘോഷത്തിൽ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളിൽ നിന്നുള്ള വിശ്വാസികളുടെ കലാപരിപാടികൾ വേറിട്ട അനുഭവമായി. വേദപഠനത്തിന് കുട്ടികൾക്കുള്ള സമ്മാനങ്ങളും കുടുംബസംഗമത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അതിനുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ നേതൃതത്തിലുള്ള ആഘോഷക്കമ്മിറ്റിയുടെ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് ഇത്രയും ജനപങ്കാളിത്തത്തോടെയുള്ള ഇടവകദിനാചരണം സാധ്യമായത്. പാരിഷ് കൗൺസിലും, കുടുംബസംഗമത്തിനും ഇടവകദിനത്തിനുമായുള്ള പ്രത്യേക കമ്മറ്റിയും ഒരുമിച്ചാണ് ഇടവകദിനാഘോഷം മനോഹരമാക്കിയത്.
പൊതുയോഗത്തിൽ സെക്രട്ടറി ആൻമേരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രസ്റ്റിമാരായ ഷൈജി ജോൺസൻ സ്വാഗതവും ജിയോ നന്ദിയും രേഖപ്പെടുത്തി



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.