ദുബായ്: എമിറേറ്റിന്‍റെ പ്രധാന ഗതാഗതമുഖമായ ദുബായ് മെട്രോ കൂടുതല്‍ ഇടങ്ങളിലേക്ക് ദീർഘിപ്പിക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി തയ്യാറെടുക്കുന്നു. ശൃംഖല ദീർഘിപ്പിക്കുന്നതിനായി കരാറുകാർക്ക് നോട്ടീസ് നൽകി. എമിറേറ്റഇല്‍ അധികമായി 20 കിലോമീറ്ററിലധികം ട്രാക്കുകളും ഒരു ഡസനോളം പുതിയ സ്റ്റേഷനുകളും നിർമ്മിക്കും.
20.6 കിലോമീറ്റർ പുതിയ ട്രാക്കും 11 പുതിയ സ്റ്റേഷനുകളുമുള്ള ഗ്രീൻ ലൈൻ വിപുലീകരണമാണ് രണ്ട് ലൈനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നാാണ് ദുബായ് ആർടിഎയുടെ പ്രസ്താവനയിൽ പറയുന്നത്.
റെഡ് ലൈൻ റാഷിദിയയിലെ നിലവിലെ ടെർമിനസിൽ നിന്ന് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള സബർബൻ മാളായ മിർദിഫ് സിറ്റി സെൻ്റർ വരെ 3.5 കിലോമീറ്റർ ദൂരം നീട്ടി ഒരു പുതിയ സ്റ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
3.5 ദശലക്ഷമുള്ള ദുബായിലെ ജനസംഖ്യ 2040 ഓടെ 5.8 ദശലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന് അനുസൃതമായി ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.