200 കിലോ ലഹരി വസ്തുക്കളുമായി ഇറാനിയന്‍ ബോട്ട് കൊച്ചി തീരത്ത്; ഇറാന്‍, പാക്ക് പൗരന്‍മാര്‍ പിടിയില്‍

200 കിലോ ലഹരി വസ്തുക്കളുമായി ഇറാനിയന്‍ ബോട്ട് കൊച്ചി തീരത്ത്; ഇറാന്‍, പാക്ക് പൗരന്‍മാര്‍ പിടിയില്‍

കൊച്ചി: ലഹരി വസ്തുക്കളുമായി കൊച്ചി തീരത്ത് എത്തിയ ഇറാനിയന്‍ ബോട്ട് പിടികൂടി. കൊച്ചി തീരത്ത് നിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്ന് പിടികൂടിയ ബോട്ടില്‍ 200 കിലോയോളം ലഹരി വസ്തുക്കളുണ്ടായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇറാന്‍, പാക്ക് പൗരന്‍മാരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ യാതൊരുവിധ രേഖകളും ഇല്ലായിരുന്നു. ഇവരെ പിന്നീട് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യ്ക്ക് കൈമാറി.

നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പിടികൂടിയ ബോട്ട് മട്ടാഞ്ചേരിയില്‍ എത്തിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കളുമായി വിദേശ ബോട്ട് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നേവി-നാര്‍ക്കോട്ടിക് ബ്യൂറോ സംഘം പരിശോധനയ്ക്ക് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.