തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന മഹായോഗം ഇന്നലെ വൈകിട്ട് സമാപിച്ചു. സംസ്ഥാനത്ത് ഉയർന്നുവരുന്ന ലഹരി ഉപയോഗം വര്‍ഗീയത, തീവ്രവാദം, ഗര്‍ഭഛിദ്രം എന്നീ പ്രശ്നങ്ങൾക്കെതിരെയും വിഴിഞ്ഞം, ബഫര്‍ സോണ്‍, കെറെയില്‍ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയുമുള്ള പ്രമേയങ്ങള്‍ മഹായോഗത്തില്‍ ഐകകണ്ഠ്യേന പാസാക്കി.
ബുധനാഴ്ച വൈകിട്ട് അവസാനിച്ച മഹായോഗത്തിന്റെ സമാപന സമ്മേളനത്തിൽ ഡൊമിനിക് വഴി പറമ്പിൽ സ്വാഗത ആശംസിച്ചു. ഫൈനൽ ഡ്രാഫ്റ്റിന്റെ അവതരണം റവ. ഫാ. ഡൊമിനിക് മുറിയങ്കാവുങ്കൽ നടത്തി. മാർ ജോസഫ് പെരുന്തോട്ടം സമാപന സന്ദേശം നൽകി. വി. റവ. തോമസ് പടിയത്ത് നന്ദിയും രേഖപ്പെടുത്തി.
മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിൽ സർക്കാരിന്റെ മദ്യനയം, ബഫർ സോൺ വിഷയം, വിഴിഞ്ഞം സമരം, പ്രവാസികളുടെ പ്രശ്നങ്ങൾ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രവാസികളുടെ പ്രതിനിധിയായി ജോർജ് തോമസ് മീനത്തേക്കോണിൽ പ്രസംഗിച്ചു.
റവ.ഡോ. ജോസഫ് കോണിക്കല്‍ എംസിബിഎസ്, റവ. ഡോ.ജോര്‍ജ് മംഗലത്ത്, ഡോ. കുര്യാസ് കുമ്പളക്കുഴി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അമല എസ്എച്ച്, മദര്‍ ജനറല്‍ മെര്ലിന് എംഎല്‍എഫ് എന്നിവര്‍ പൊതു ചര്‍ച്ചയില്‍ മോഡറേറ്റര്‍മാരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.