കൊച്ചി: മണിക്കൂറില്‍ 65 കിലോ മീറ്ററാണ് കേരളത്തിലെ സംസ്ഥാന പാതകളിലും ദേശിയ പാതകളിലും ഹെവി പാസഞ്ചര്‍ വാഹനങ്ങളുടെ അനുവദനീയ വേഗ പരിധി. നാലുവരി പാതകളില്‍ ഇത് മണിക്കൂറില്‍ പരമാവധി 70 കിലോ മീറ്ററാണ്.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസായ സ്വിഫ്റ്റ് ബസിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനുള്ള ഒത്താശ ചെയ്ത് നല്‍കി കെ.എസ്.ആര്‍.ടി അധികൃതര്‍. സ്വിഫ്റ്റ് സപെഷ്യല്‍ ഓഫീസറാണ് ഇത്തരമൊരു നിര്‍ദേശം ഇറക്കിയത്.സ്വിഫ്റ്റ് ബസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജൂലൈ മാസത്തില്‍ പുറത്തിറക്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം പരാമാര്‍ശിച്ചിരിക്കുന്നത്.
സര്‍വീസുകളുടെ ഷെഡ്യൂള്‍ സമയം സ്റ്റേഷനിലും ബസുകളിലും പ്രദര്‍ശിപ്പിക്കാനും ബസുകളുടെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനുമാണ് നിര്‍ദേശം. ഇടയ്ക്കുള്ള ടെര്‍മിനല്‍ ഗ്യാപ്പ് വര്‍ധിപ്പിക്കുവാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കാനും സ്പെഷ്യല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ദീര്‍ഘദൂര-അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ ഇത്രയും ഉയര്‍ന്ന സ്പീഡില്‍ യാത്ര ചെയ്യണമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സ്പീഡ് ലിമിറ്റ് ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.