ടൂറിസ്റ്റ് ബസുകള്‍ രണ്ടാഴ്ചക്കുള്ളില്‍ പരിശോധിക്കും; സ്വിഫ്റ്റിന്റെ വേഗ പരിധി കൂട്ടിയത് പുനരാലോചിക്കും: മന്ത്രി

 ടൂറിസ്റ്റ് ബസുകള്‍ രണ്ടാഴ്ചക്കുള്ളില്‍ പരിശോധിക്കും; സ്വിഫ്റ്റിന്റെ വേഗ പരിധി കൂട്ടിയത് പുനരാലോചിക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഓരോ വാഹനത്തിന് പിന്നാലെയും പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. 368 എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്പീഡ് ഗവര്‍ണര്‍ നടപടി കര്‍ശനമാക്കും. സ്പീഡ് ഗവര്‍ണര്‍ അഴിച്ചു മാറ്റുന്ന സംഭവങ്ങള്‍ ഉണ്ട്. ഇതിന് ഡീലര്‍മാരുടെ സഹായം ഉണ്ടെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ ഡീലര്‍മാരുടെ ഷോ റൂം പരിശോധിക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. ഇല്ലെങ്കില്‍ ടെസ്റ്റിന് വന്നാല്‍ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നല്‍കുന്നവര്‍ക്ക് എതിരെ നടപടി എടുക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.

വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിത വേഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു. 10.18നും 10.56നും ആണ് മുന്നറിയിപ്പ് വന്നത്. വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു

വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവരുടെ അനാസ്ഥ എന്നാണ് പ്രാഥമിക നിഗമനം. മുന്നിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തില്‍ ആണ്. കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോള്‍ 110 കിലോമീറ്റര്‍ ആണ്. ഇത് നിയമങ്ങള്‍ക്ക് എതിരാണ്. കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുനപരിശോധിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.