കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളി സമരസമിതി നിര്‍മിച്ച സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി. പന്തല്‍ ഉടന്‍ പൊളിച്ച് നീക്കണമെന്നാണ് നിര്‍ദേശം.
കവാടത്തിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സമര സമിതി കണ്‍വീനര്‍ ഫാ.യൂജിന്‍ പെരേര വ്യക്തമാക്കി.
നേരത്തെ കോടതി നല്‍കിയ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയായിട്ടാണ് അദാനി ഗ്രൂപ്പ് വീണ്ടും സമീപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.
അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സമരപ്പന്തല്‍ നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് കൈമാറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.