യു.യു ലളിത് നവംബര്‍ എട്ടിന് വിരമിക്കും; പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമനത്തിനായി ശുപാര്‍ശ തേടി കേന്ദ്രം

 യു.യു ലളിത് നവംബര്‍ എട്ടിന് വിരമിക്കും; പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമനത്തിനായി ശുപാര്‍ശ തേടി കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യുന്നതിനായി ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. 74 ദിവസത്തെ സേവനത്തിന് ശേഷം നവംബര്‍ എട്ടിനാണ് ജസ്റ്റിസ് യു.യു ലളിത് വിമരിക്കുന്നത്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജിമാരേയും നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി ചീഫ് ജസ്റ്റിസിന് കത്തയച്ചുവെന്ന് നിയമ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇതാദ്യമായാണ് നിയമനം സംബന്ധിച്ച് മന്ത്രാലയം ട്വീറ്റ് ചെയ്യുന്നത്.

എംഒപി അനുസരിച്ച് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്യേണ്ടത്.

നിലവില്‍ ഡി.വൈ ചന്ദ്രചൂഡാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജി. കീഴ്വഴക്കങ്ങള്‍ അനുസരിച്ച് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് നവംബര്‍ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്യും. 2024 നവംബര്‍ പത്തുവരെയാണ് ഡി.വൈ ചന്ദ്രചൂഡിന് സേവനം ചെയ്യാനാകുക.

സുപ്രീം കോടതി ജഡ്ജിമാര്‍ 65 വയസ് തികയുമ്പോഴും ഹൈക്കോടതി ജഡ്ജിമാര്‍ 62 വയസിലുമാണ് വിരമിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.