സന്തോഷ് ട്രോഫി സൗദി അറേബ്യയിലെത്തുന്നു

സന്തോഷ് ട്രോഫി സൗദി അറേബ്യയിലെത്തുന്നു

ദമാം: അടുത്തവർഷം നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ വേദിയാകും.

ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ സൗദി ഫുട്ബോള്‍ ഫെഡറേഷനും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ഒപ്പുവച്ചു.

എ ഐ എഫ് എഫിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് കല്യാണ്‍ ചൗബെയും സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനും പങ്കെടുത്തപ്പോൾ സൗദി അറേബ്യ എഫ് എഫിന്‍റെ പ്രസിഡന്‍റ് യാസർ അൽ മിഷാലും ജനറൽ സെക്രട്ടറി ഇബ്രാഹിം അൽ കാസിമും ചടങ്ങിൽ പങ്കെടുത്തു.

യോഗ്യത റൗണ്ട് മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് നടക്കുക.

ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ പുതുയുഗമാകും ഇതെന്ന് കല്ല്യാണ്‍ ചൗബെ പ്രതികരിച്ചു.

സൗദി അറേബ്യ എഫ് എഫിന് നന്ദി പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഖ്യാതി ലോകത്തെല്ലായിടത്തുമെത്തിക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.