മുംബൈ: നിലവിലുള്ള ക്രെപ്റ്റോകറൻസികളുടെ വിനിമയത്തിൽ ചില ആശങ്കകൾ നേരിടുന്ന സാഹചര്യത്തിൽ സുരക്ഷിതത്വവും നിയന്ത്രണവിധേയവുമായ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ വൈകാതെ അവതരിപ്പിക്കുമെന്നു റിസർവ് ബാങ്ക്.
ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാത്ത ഇ-രൂപയുടെ കൺസപ്റ്റ് നോട്ട് ആർബിഐ പുറത്തുവിട്ടു. ഡിജിറ്റൽ കറൻസിയെക്കുറിച്ചും ഇ–രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും ആർബിഐ പുറത്തുവിട്ട കുറിപ്പിൽ പറയുന്നുണ്ട്.
ഉപയോഗിക്കുന്ന രീതി, സങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയെക്കുറിച്ച് കൺസപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബാങ്ക് ഇടപാടുകളെ ഇ–രൂപ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളും ആർബിഐ പുറത്തിറക്കിയ കൺസപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നു.
ഇ-രൂപ വന്നാലും നിലവിലെ പേയ്മെന്റ് സംവിധാനങ്ങൾ അതേപടി തുടരും. ഇ-രൂപയുടെ ചില സേവനങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ അവതരിപ്പിക്കുക. ബ്ളോക്ക് ചെയിൻ, ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്.
ഹോൾസെയിൽ, റീട്ടെയിൽ ആവശ്യങ്ങൾക്ക് ഇ-റുപ്പി ഉപയോഗിക്കാം. റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും മേൽനോട്ടമുണ്ടെന്നതാണ് ഇ-രൂപയുടെ മികവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.