ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക; ഓണ്‍ എയറില്‍ മുടി മുറിച്ചു

ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക; ഓണ്‍ എയറില്‍ മുടി മുറിച്ചു

നോയിഡ: ഇറാനിയനിലെ മതപൊലീസിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക. ഇന്ത്യ ടുഡേ വാര്‍ത്താ അവതാരക ഗീത മോഹന്‍ ആണ് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇറാനിയന്‍ സ്ത്രീകള്‍ക്ക് പിന്തുണ അറിയിക്കുകയും ഓണ്‍ എയറില്‍ വച്ച് മുടി മുറിക്കുകയും ചെയ്തത്.

മാധ്യമ പ്രവർത്തകയുടെ വേറിട്ട പ്രതിഷേധം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ചർച്ചയായിരിക്കുകയാണ്. സെപ്റ്റംബറിൽ ഹിജാബ് ധരിക്കാത്തതിന് ഇറാന്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം വ്യാപക പ്രക്ഷോഭങ്ങളാണ് ഇറാനില്‍ പൊട്ടിപ്പുറപ്പെടുന്നത്. പരസ്യമായി മുടി മുറിച്ചും ഹിജാബ് കത്തിച്ചും തെരുവിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീകളെ ഇറാന്‍ പൊലീസ് തല്ലിച്ചതച്ചതോടെ പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു. മഹ്‌സ അമിനിയുടേത് കസ്റ്റഡി മരണമെന്നാണ് ആരോപണം.

മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് വലിയ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്‌റാനില്‍ എത്തിയതായിരുന്നു മഹ്‌സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.