കേരള സഭയെ ശക്തിപ്പെടുത്തിയത് അത്മായ നേതൃത്വം : മാർ തോമസ് തറയിൽ

കേരള സഭയെ ശക്തിപ്പെടുത്തിയത് അത്മായ നേതൃത്വം : മാർ തോമസ് തറയിൽ

കൊച്ചി :കേരള സഭയെ ആത്മീയവും  ഭൗതികവുമായ വളർച്ചയിൽ നയിച്ചിരുന്നത് അത്മായ നേതാക്കളായിരുന്നുവെന്നും അത് ഇന്നും തുടരണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.

നൂറ്റാണ്ടുകളോളം വിശ്വാസ തീക്ഷ്ണതയോടെ സഭയെ നയിച്ച അത്മായ നേതൃത്വമാണ് നിവർത്തന പ്രക്ഷോഭത്തിലൂടെയും മറ്റും സമുദായത്തിന്റെ അവകാശങ്ങളെ കാത്തത്. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ഏകദിന പഠന ശിബിരമായ 'ദിശ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ കത്തോലിക്കാ അത്മായ യുവജന മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു . കത്തോലിക്ക കോൺഗ്രസ് വിവിധ തലങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. മയക്കുമരുന്ന് പോലുള്ള സാമൂഹിക വിപത്തിനെതിരെ കത്തോലിക്കാ യുവജനങ്ങൾ മുന്നിട്ട് ഇറങ്ങേണ്ടിയിരിക്കുന്നു. സമുദായ പ്രവർത്തനത്തിലൂടെ ജാതിമത വ്യത്യാസമില്ലാതെ സാമൂഹിക വളർച്ചയ്ക്ക് എന്നും മാതൃകയായിരുന്നവരാണ് കത്തോലിക്കാ അത്മായ നേതൃത്വം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചു പറമ്പിൽ മുഖ്യസന്ദേശവും ഡയറക്ടർ ഫാ. ജിയോ കടവി ആമുഖ സന്ദേശവും നൽകി.ഗ്ലോബൽ സെക്രട്ടറിയും യൂത്ത് കൗൺസിൽ കൺവീനറുമായ ട്രീസ ലിസ് സെബാസ്റ്റ്യൻ വിഷയാവതരണം നടത്തിയ പഠന ശിബിരത്തിനു ബിനു ഡൊമിനിക്ക് നടുവിലേഴം,
സിജോ അമ്പാട്ട്, ജോമോൻ വെള്ളാപ്പള്ളി,ജോയ്‌സ് മേരി ആന്റണി,അനൂപ് പുന്നപ്പുഴ, സാവിയോ ജോണി എന്നിവർ പ്രസംഗിച്ചു.പ്രോജക്ട് അവതരണം, മാർഗ്ഗരേഖ രൂപികരണം, ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതി ആവിഷ്ക്കരണം എന്നിവ ഏകദിന പഠന ശിബിരത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.