വോട്ടര്‍ പട്ടികയില്‍ പൂര്‍ണ വിവരങ്ങളില്ല; തരൂരിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് സമിതി

വോട്ടര്‍ പട്ടികയില്‍ പൂര്‍ണ വിവരങ്ങളില്ല; തരൂരിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് സമിതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പൂര്‍ണ വിവരങ്ങള്‍ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് തിരഞ്ഞെടുപ്പ് സമിതി. പിസിസികള്‍ക്ക് കൈമാറിയ വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി.

സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന ഇരു സ്ഥാനാര്‍ത്ഥികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. 9,000 ലധികമുള്ള വോട്ടര്‍മാരില്‍ 3,200 ഓളം വോട്ടര്‍മാരുടെ പൂര്‍ണ വിവരങ്ങള്‍ ഇല്ലെന്നായിരുന്നു ശശി തരൂര്‍ ഉന്നയിച്ച ആരോപണം.

കേരളത്തിലെ വോട്ടര്‍മാര്‍ പരിചിതമാണെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു തരൂര്‍ ക്യാമ്പിനുണ്ടായ തിരിച്ചടി. തരൂരിന്റെ ആരോപണങ്ങളില്‍ അടിസ്ഥാനമില്ല എന്നാണ് തിരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിസിസികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി.

അതേസമയം മുംബൈയില്‍ പ്രചാരണം നടത്തുന്ന തരൂര്‍ സംസ്ഥാനത്തെ പ്രധാന നേതാക്കളെ കണ്ട് വോട്ട് തേടി. കാശ്മീരിലും ഡല്‍ഹിയിലുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രചാരണം. കേരളത്തിലെ നേതാക്കള്‍ പരസ്യ പിന്തുണ ഖര്‍ഗെയ്ക്ക് നല്‍കുന്നതിനിടെ ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ തരൂരിനായി പ്രമേയം പാസാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.