കുവൈറ്റ് സിറ്റി: കേരളാ കോൺഗ്രസിന്റെ 58 –ാമത് ജന്മദിനം, പ്രവാസി കേരളാ കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സാൽമിയയിലുള് സ്പന്ദനം ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. പ്രസിഡന്റ് അഡ്വ. സുബിൻ അറക്കലിന്റെ അധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനത്തിൽ അഡ്വ. ലാൽജി ജോർജ്, ബിജോയ് പാലാക്കുന്നേൽ, ടോമി സിറിയക്, ഷിന്റോ ജോർജ്ജ്, ജിൻസ് ജോയ്,
സാബു മാത്യു, ഡേവിസ് ജോൺ, ജിയോമോൻ ജോയ്, സുനീഷ് മാനാംപുറം, നോബിൾ മാത്യു, ഷിബു ജോസ്, സെബാസ്റ്റ്യൻ വാട്ടോത്ത്, സെബാസ്റ്റ്യൻ പാത്രപാങ്കൽ, അനീഷ് കുളത്തിങ്കൽ, സിബി ഡോമിനിക്, ജോബി പി കെ, പോൾസൺ അയർക്കുന്നം, അലക്സ് കുട്ടനാട്, ജെയിംസ് മോഹൻ വാരാചേരി, ഷാജി ഐക്കരേട്ട്, പോൾ തൊടുക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേരളാ കോൺഗ്രസ് (എം) പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തു കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന അജയ്യ ശക്തിയായി അംഗീകരിക്കപ്പെട്ടു എന്നും കേഡർ സ്വഭാവം ആർജിച്ച പുതിയ സംഘടനാ പ്രവർത്തന ശൈലിയും കെട്ടുറപ്പും പാർട്ടിയെ വിഷൻ 2030 ലക്ഷ്യം കൈവരിക്കുവാൻ സുസജ്ജമാക്കിയെന്നും പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.
കേരളാ കോൺഗ്രസ് (എം)ന്റെ ധീരനായ ചെയർമാൻ ശ്രീ. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും തൊഴിലെടുക്കുന്നവരെയും ഏകോപിപ്പിച്ചു അസംഖ്യം ബൃഹത്തായ പോഷക സംഘടനകളുടെ പിൻബലത്തോടുകൂടി യശ്ശ:ശരീരനായ കെ.എം.മാണി ജനഹൃദയങ്ങളെ തൊട്ടുണർത്തിയ അധ്വാനവർഗ്ഗ സിദ്ധാന്തത്തിൽ അടിയുറച്ചു നിന്നുകൊണ്ട് കേരളത്തിന്റെ വലിയ പ്രതീക്ഷയായി മാറിയെന്നു സംസ്കാരവേദി ഗൾഫ് കോർഡിനേറ്റർ ശ്രീ. ബിജോയ് പാലാക്കുന്നേൽ ആശംസാ പ്രസംഗത്തിൽ സൂചിപ്പിച്ചു.
പ്രവാസി കേരളാ കോൺഗ്രസ് (എം) ലേക്ക് ധാരാളം പുതുമുഖങ്ങൾ കടന്നുവരുന്നത് കേരളാ കോൺഗ്രസ് (എം) പ്രവാസികളുടെ ഇടയിൽ പോലും തരംഗമായി മാറി എന്നതിന് വ്യക്തമായ സൂചനയാണെന്ന് പുതിയ അംഗങ്ങളെ അനുമോദിച്ചു സംസാരിക്കവേ അഡ്വ. ലാൽജി ജോർജ്ജ് ചൂണ്ടിക്കാണിച്ചു. യോഗത്തിൽ
ജന. സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.