ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലുകൾക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. രാജ്യത്തെ കോടാനുകോടി കര്‍ഷകരുടെ നാശത്തിന് പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി തെളിക്കുന്നത്. കര്‍ഷകരുടെ താല്പര്യങ്ങള്‍ ബലികഴിച്ച് കോര്‍പറേറ്റുകളെ മാത്രം സഹായിക്കുന്ന ഒരു നിയമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമത്തില്‍ എന്‍.എഫ്.ടി.യെ കുറിച്ച് പറയുന്നില്ല. മണ്ഡികള്‍ നിര്‍ത്തലാക്കുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ സ്ഥലമില്ല. കോര്‍പറേറ്റുകള്‍ പറഞ്ഞുവിടുന്ന ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കേണ്ടതായി വരും.
കര്‍ഷകര്‍ക്ക് മാത്രമല്ല പട്ടികജാതി – പട്ടിക വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇത് അപകടമാണ്. മണ്ഡികളില്‍ ജോലി ചെയ്തിരുന്ന ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ക്രമേണ റേഷന്‍ സമ്പ്രദായം ഇല്ലാതാകും. ബില്ലുകളുടെ പ്രയോജനം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ കോര്‍പറേറ്റുകള്‍ക്കും മാത്രമാണെന്നും ആന്റണി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.