കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യറെ നീക്കി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നുമാണ് സുരേന്ദ്രന്‍ ഇതേപ്പറ്റി അഭിപ്രായപ്പെട്ടത്. എന്നാല്‍ നടപടിയെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല.
തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിച്ചെന്ന് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. നാല് ജില്ലാ അധ്യക്ഷന്മാരാണ് പരാതി നല്‍കിയത്.
നേരത്തെ സ്വര്‍ണക്കടത്തു കേസുമായി ബന്ധമുള്ള ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക ഊര്‍ജ്ജമന്ത്രി വി.സുനില്‍ കുമാറിന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതും വിവാദമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.