കേന്ദ്രമന്ത്രി വി മുരളീധരനു ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നിവേദനം അർപ്പിച്ചു

കേന്ദ്രമന്ത്രി വി മുരളീധരനു   ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നിവേദനം അർപ്പിച്ചു

അറ്റ്ലാന്റാ: അറ്റ്ലാന്റായിൽ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാനയാത്രാ സേവനത്തിനായി ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും, അറ്റ്ലാന്റാ മെട്രോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് കല്ലറകനിയും കേന്ദ്ര മന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു.

അറ്റ്ലാന്റാ അന്താരാഷ്ട്ര വിമാനത്താവളം അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ സംസ്ഥാനങ്ങളായ ജോർജിയ, ടെന്നസി, അലബാമ, കെന്റക്കി, സൗത്ത് കരോലിന, എന്നിവിടങ്ങളിലെ ഇന്ത്യക്കാരും മലയാളികളും നിത്യം ഉപയോഗിക്കുന്ന വിമാനത്താവളം ആണ്. അവിടെ നിന്നും ആഴ്ചയിൽ 2 യാത്രയെങ്കിലും ഏർപ്പാടു ചെയ്യുവാൻ മന്ത്രിയോട് ആവശ്യം ഉന്നയിച്ചു. മന്ത്രി അതിൽ കാര്യമായി ഇടപെടുമെന്നും മലയാളികൾ മാത്രമല്ല എല്ലാ ഇന്ത്യക്കാർക്കും ഇത് ആവശ്യമായ ഒരു കാര്യമാണെന്നും വ്യോമയാന മന്ത്രാലയത്തിന് ഈ നിവേദനം എത്തിക്കുമെന്നും ഉറപ്പു നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.