കുവൈറ്റില്‍ കാർബണ്‍ രഹിതഹരിത നഗരമൊരുങ്ങുന്നു

കുവൈറ്റില്‍ കാർബണ്‍ രഹിതഹരിത നഗരമൊരുങ്ങുന്നു

കുവൈറ്റ് സിറ്റി: പരിസ്ഥിതി സംരക്ഷണമെന്നത് മുന്‍നിർത്തി കാർബണ്‍ രഹിത ഹരിത നഗരം സ്ഥാപിക്കാനൊരുങ്ങുകയാണ് കുവൈറ്റ്. എക്സ് സീറോയെന്ന് പേരിട്ടിരിക്കുന്ന പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായ കാർബണ്‍ രഹിത ഹരിത നഗരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിനോദസഞ്ചാരകേന്ദ്രമായിട്ടായിരിക്കും എക്സ് സീറോ ഒരുങ്ങുക. ഒരു ലക്ഷം പേർക്ക് താമസിച്ച് ജോലിചെയ്യാനുളള സൗകര്യങ്ങളുമുണ്ടാകും. 

വിരിഞ്ഞുനില്‍ക്കുന്ന പൂവിന്‍റെ മാതൃകയിലായിരിക്കും നഗരം. നടപ്പാതകള്‍ ഉള്‍പ്പടെ സജ്ജമാക്കി ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതായിരിക്കും എക്സ് സീറോ നഗരം. വാഹനങ്ങളുടെ പ്രവേശനവും പരിമിതപ്പെടുത്തും. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും നടപ്പിലാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.