കോടതിയിലേക്ക് പോയ വനിത സി.ഐയെ കാണാനില്ല; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

കോടതിയിലേക്ക് പോയ വനിത സി.ഐയെ കാണാനില്ല; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ വനിത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനില്ലെന്ന് പരാതി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ എലിസബത്തിനെയാണ് കാണാതായത്.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാല്‍ പനമരം പൊലീസ് ഉടന്‍ കല്‍പ്പറ്റയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് പൊലീസ് കേസെടുത്ത് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.