ദുബായ്: മുഖം തിരിച്ചറിഞ്ഞ് വിസയെടുക്കുന്ന സൗകര്യം ഒരുക്കാന്‍ ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫഴേയ്സ് ഒരുങ്ങുന്നു. പദ്ധതി നടപ്പിലായാല്‍ സ്മാർട്ട് ഫോണുകള്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നുപോലും വിസയ്ക്കും എന്‍ട്രി പെർമിറ്റിനും അപേക്ഷിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജൈറ്റക്സിലെത്തിയ ജിഡിആർഎഫ്എയിലെ പ്രോജക്ട് മാനേജ്‌മെന്‍റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സാലെം അല്‍ മസൗരിഖലീജ് ടൈംസിനോട് വിശദീകരിച്ചു.
താമസ വിസയ്ക്കായോ മറ്റ് സേവനങ്ങള്‍ക്കായോ ജിഡിആർഎഫ്എയിലേക്ക് എത്തുന്നവർക്ക് എല്ലാ സേവനങ്ങളും ഫേഷ്യൽ ബയോമെട്രിക് തിരിച്ചറിയൽ വഴി നല‍്കും. സമാന സേവനം ഇതിനകം തന്നെ ദുബായ് വിമാനത്താവളത്തിലെ സ്മാർട് ഗേറ്റില്‍ നടപ്പിലാക്കിയിട്ടുണ്ട്.എന്നാല്‍ ജിഡിആർഎഫ് എയില്‍ ഈ സേവനം എന്ന് നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൃത്യമായി പറയുക സാധ്യമല്ല. കാരണം ഓരോ തരത്തിലുള്ള സേവനങ്ങൾക്കും വ്യത്യസ്തമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ജിഡിആർഎഫ്എയുടെ പുതിയ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ജിഡിആർഎഫ്എയിലെ സേവനങ്ങളെ സംബന്ധിച്ച ഏത് അന്വേഷണവുമായി ബന്ധപ്പെടാനും താമസക്കാർക്ക് ആപ്പ് സഹായകരമാകും. ഇത്തവണത്തെ ജൈറ്റക്സില്‍ നിലവിലുളളതും വരാനിരിക്കുന്നതുമായ 9 വ്യത്യസ്ത പദ്ധതികളാണ് ജിഡിആർഎഫ്എ സജ്ജമാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.