കേരളം വീണ്ടും ഞെട്ടുന്നു... പ്രതികള്‍ നരഭോജികള്‍; നരബലിക്കു ശേഷം റോസ്‌ലിന്റെ മാംസം കറിവെച്ച് മൂവരും ഭക്ഷിച്ചു

കേരളം വീണ്ടും ഞെട്ടുന്നു... പ്രതികള്‍ നരഭോജികള്‍; നരബലിക്കു ശേഷം റോസ്‌ലിന്റെ മാംസം കറിവെച്ച് മൂവരും ഭക്ഷിച്ചു

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് ശേഷം റോസ്‌ലിന്റെ മാംസം മൂവരും കറിവെച്ച് കഴിച്ചുവെന്ന വെളിപ്പെടുത്തലില്‍ കേരളം വീണ്ടും ഞെട്ടി. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം പാചകം ചെയ്ത് കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ആണ് ലൈല ഇക്കാര്യം പറഞ്ഞത്.

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി റോസ്‌ലിന്റെ മാംസം താന്‍ കറിവെച്ചെന്നും മൂവരും ചേര്‍ന്ന് അത് കഴിച്ചുവെന്നും ലൈല പൊലീസിനോട് വെളിപ്പെടുത്തി. പത്മയുടെ മാംസം പിന്നീട് കറിവെച്ച് കഴിക്കാനായി ഉപ്പിട്ടു സൂക്ഷിച്ചുവെന്നും ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വെച്ചുവെന്നും മൊഴി നല്‍കിയിട്ടുണ്ട് .

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി വന്നതോടെ ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ്. ഇപ്പോള്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇതില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.