ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക വില്‍പ്പനയിലെ നഷ്ടം നികത്താന്‍ മൂന്നു പൊതുമേഖലാ എണ്ണവിപണന കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നഷ്ടം നികത്താനാണു ഗ്രാന്റ് നല്‍കുന്നത്.
റെയിൽവെ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി 1,832 കോടി രൂപ അനുവദിച്ചു. 11.27 ലക്ഷം പേർക്കാണ് ബോണസ് നൽകുക. 78 ദിവസത്തെ ശമ്പളമാണ് ബോണസായി ലഭിക്കുക.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ കമ്പനികള്‍ക്കാണു ഗ്രാന്റ് നല്‍കുന്നത്. തുക നല്‍കാന്‍ പ്രധാനമന്ത്രി നന്ദ്രേ മോഡി അധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വിവര പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.