പൂനെയിൽ ഓടുന്ന ബസിൽ തീപിടുത്തം

പൂനെയിൽ ഓടുന്ന ബസിൽ തീപിടുത്തം

മഹാരാഷ്ട്ര: പൂനെയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീപിടിച്ചു. തീ പടർന്നതോടെ ബസിലെ യാത്രക്കാർ ഒന്നടങ്കം രക്ഷപ്പെടാനുള്ള വഴികൾ തേടി സംഘർഷമുണ്ടായെങ്കിലും ആളപായങ്ങൾ ഒഴിവാക്കാനായി. അംബേഗാവ് തഹസീലിലെ ഭീമശങ്കർ മാർഗിൽ രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്. ബസിലുണ്ടായിരുന്ന 27 യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.   

മുംബൈയ്ക്കടുത്തുള്ള ഭിവണ്ടിയിലെ ഒരു ഗ്രാമത്തിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസായിരുന്നു അപകടത്തിൽപെട്ടത്. പുണെയിലെ ഭീമാശങ്കർ ഘോഡേഗാവ് റോഡിലെത്തിയപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നതായി മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ അറിയിച്ചത്.

പെട്ടെന്ന് ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ വലിയ അപകടം ഒഴിവാക്കാൻ തുണയായി. തുടർന്ന് പൊലീസ് റൂമിൽ വിളിച്ചു തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ യാത്രക്കാരുടെ സാധന സമഗ്രഹികളും നശിച്ചു.

എന്നാൽ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.