ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. കമ്പനി ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ 2500 തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അനാവശ്യമായ വിഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതോടൊപ്പം പുതുതായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പിടിഐയോട് വ്യക്തമാക്കി.
2023 മാര്‍ച്ചിനുള്ളില്‍ കമ്പനിയെ ലാഭത്തിലാക്കാന്‍ ഒരു വഴി ഒരുക്കുകയാണ്. ബ്രാന്‍ഡിനെക്കുറിച്ച് ഇന്ത്യയില്‍ ഉടനീളം കൃത്യമായ ധാരണ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇനി ഇത് ആഗോളതലത്തില്‍ കൂടി എത്തിക്കാനാണ് ഒരുങ്ങുന്നതെന്ന് ദിവ്യ പറഞ്ഞു.
2020-21 കാലയളവില്‍ 4588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. 2019- 20നേക്കാള്‍ 232 കോടിയുടെ നഷ്ടമാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 2511 കോടിയില്‍ (സാമ്പത്തിക വര്‍ഷം 2020) നിന്ന് 2428 കോടിയുടെ ഇടിവാണ് ഉണ്ടായത്. 2500 തൊഴിലാളികളെ പിരിച്ചുവിട്ട് പുതുതായി പതിനായിരം അധ്യാപകരെ നിയമിക്കുമ്പോള്‍ അധ്യാപകരുടെ എണ്ണം ആകെ 20000 ആകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.