തിരുവനന്തപുരം: അധ്യാപികയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി യ്ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തത്. അധ്യാപികയെ ഉടന്‍ തന്നെ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കും.
അധ്യാപികയെ മര്‍ദ്ദിച്ചുവെന്ന് മാത്രമായിരുന്നു നേരത്തെ കുന്നപ്പിള്ളിക്കെതിരേയുള്ള പരാതി. അതനുസരിച്ചുള്ള വകുപ്പുകള്‍ മാത്രം ചുമത്തിയായിരുന്നു കോവളം പോലീസ് എടുത്തിരുന്നത്. എന്നാല്‍ കോവളം സി.ഐ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
വഞ്ചിയൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിക്കെതിരേ ക്രൈംബ്രാഞ്ച് പുതിയ വകുപ്പുകള്‍ ചുമത്തിയത്. കേസില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംഎല്‍എയെ അറസ്റ്റ് ചെയ്‌തേക്കും.
അതിനാല്‍ തുടര്‍ നടപടികള്‍ക്കായി നിയമസഭാ സ്പീക്കറെ അന്വേഷണം സംഘം സമീപിക്കും. സ്പീക്കറുടെ അനുമതിയോടെ മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാകു. ഇതിനു മുമ്പ് ജില്ലാ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
അതേസമയം കുന്നപ്പിള്ളി എവിടെയാണെന്ന വിവരം ഇതുവരെ ലഭ്യമല്ല. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. എല്‍ദോസ് ഉപദ്രവിച്ചെന്ന് കാണിച്ച് സെപ്റ്റംബര്‍ 28 നാണ് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
കമ്മീഷണര്‍ പരാതി കോവളം സിഐയ്ക്ക് കൈമാറി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പരാതിക്കാരി ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.