ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാന്‍ ഉമ്മുൽ ഖുവൈനും

ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാന്‍ ഉമ്മുൽ ഖുവൈനും

ഉമ്മുൽ ഖുവൈന്‍: ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏ‍ർപ്പെടുത്താന്‍ ഒരുങ്ങി ഉമ്മുല്‍ ഖുവൈന്‍. 2023 ജനുവരി ഒന്നുമുതലായിരിക്കും നിരോധനം നിലവില്‍ വരിക. അതേസമയം വ്യാപാരസ്ഥാപനങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽസ് ചാർജ് ഈടാക്കുമെന്നും എക്‌സിക്യൂട്ടീവ് കൗൺസിൽ വ്യക്തമാക്കി.

പൂർണമായ നിരോധനത്തിലേക്ക് പോകുന്നതിന് മുന്നോടിയായാണ് താരിഫ് ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക്കിന് പകരം സുസ്ഥിരമായ ബദലുകൾ ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും സംഘടിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.