ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മല്ലികാർജുൻ ഖാർഗെയ്‌ക്കു വേണ്ടി പാർട്ടി ചുമതലയുള്ള രമേശ് ചെന്നിത്തല പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്ന് എതിർ സ്ഥാനാർത്ഥി ഡോ. ശശി തരൂർ ആവശ്യപ്പെട്ടു.
ഔദ്യോഗിക സ്ഥാനാർഥിയിൽ നിന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടും ഖാർഗെയ്ക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുണ്ടെന്ന പരാതിയുടെ തുടർച്ചയാണ് ചെന്നിത്തലയ്ക്കെതിരായ തരൂരിന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതി അധ്യക്ഷനായ ചെന്നിത്തല ഖാർഗെയുടെ പ്രചാരണം ഏകോപിപ്പിക്കുന്നതാണ് തരൂരിനെ പ്രകോപിപ്പിച്ചത്.
അതേസമയം തനിക്ക് പാർട്ടിയിൽ നിലവിൽ ഔദ്യോഗിക പദവികൾ ഇല്ലെന്നും ഗുജറാത്തിലെ ഖാർഗെയുടെ പ്രചാരണത്തിന് പോയിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും സമാന രീതിയിൽ പ്രചാരണം നടന്നിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു ചില നേതാക്കൾ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥി ആണെന്ന് സന്ദേശം നൽകുന്നുണ്ട്.
അധ്യക്ഷന്മാർ അടക്കം മുതിർന്ന നേതാക്കൾ പിസിസികളിലെ തൻറെ പ്രചാരണത്തിൽ പങ്കെടുക്കുന്നില്ല തുല്യമായി സ്ഥാനാർത്ഥികളെ പരിഗണിക്കണം. കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനെ വിമർശിച്ചിട്ടില്ലെന്നും സംവിധാനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയതാണെന്നും തരൂർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.