തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ യുഎഇ സന്ദർശനം മകനെ കാണാൻ. വിദേശകാര്യ മന്ത്രാലയം നൽകിയ അനുമതി രേഖകളിലാണ് ഇത് വ്യക്തമായത്. യൂറോപ്യൻപര്യടനം കഴിഞ്ഞു വന്ന മുഖ്യമന്ത്രി യുഎഇയിൽ തങ്ങിയത് ദുരൂഹമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിദേശകാര്യമന്ത്രാലയം അനുമതി നൽകിയ രേഖകൾ പൊതു ഭരണ വകുപ്പ് പുറത്തുവിട്ടത്.
ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ നോർവെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനായി ആദ്യം അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഇംഗ്ലണ്ട് സന്ദർശനത്തിനിടെയാണ് യുഎഇയിൽ ജോലി ചെയ്യുന്ന മകനെ കാണുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇതിനും അനുമതി ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.