എല്‍ദോസിനെ ഫോണില്‍ കിട്ടുന്നില്ല; വിശദീകരണം ലഭിച്ചതിന് ശേഷം നടപടിയെന്ന് വി.ഡി സതീശന്‍

എല്‍ദോസിനെ ഫോണില്‍ കിട്ടുന്നില്ല; വിശദീകരണം ലഭിച്ചതിന് ശേഷം നടപടിയെന്ന്  വി.ഡി സതീശന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ വിശദീകരണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനായി കോണ്‍ഗ്രസ് നേതൃത്വം കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

എല്‍ദോസിനെ ഇന്നലെയും ഇന്നുമായി പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല. എല്‍ദോസുമായി സംബന്ധിച്ച എല്ലാ സ്ഥലങ്ങളിലും അദ്ദേഹം കെപിസി ിയെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സ്ത്രീപക്ഷ നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുകയെന്നത് ചിന്തന്‍ ശിബിരത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളിലുമായി ബന്ധപ്പെട്ട ആക്ഷേപം ഉയരുമ്പോഴും പാര്‍ട്ടി ഈ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. കേസിനെ പ്രതിരോധിക്കുന്നതിനായി ഒരു മാര്‍ഗങ്ങളും തേടിയിട്ടില്ല. എല്‍ദോസില്‍ നിന്ന് വിശദീകരണം വേണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഗൗരവത്തോടെയാണ് വിഷയത്തെ നോക്കിക്കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെപിസിസി കടുത്ത നടപടിക്കൊരുങ്ങുകയാണെന്നാണ് വിവരം. സസ്പെന്‍ഷന്‍ അടക്കം പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാല്‍ എംഎല്‍എയുടെ വിശദീകരണം ലഭിച്ചതിന് ശേഷം മാത്രം നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം.

അധ്യാപികയുടെ പരാതിയില്‍ എല്‍ദോസിനെതിരെ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയതോടെയാണ് കെപിസിസി നിലപാട് കടുപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.