കോട്ടയം സ്വദേശിയായ ഏലിക്കുട്ടിക്ക് 87-ാം വയസിലൊരാഗ്രഹം... നീലക്കുറിഞ്ഞി പൂത്തത് കാണണം. തന്റെ ആഗ്രഹം മക്കളോട് പറഞ്ഞു. പിന്നൊന്നും നോക്കിയില്ല, മക്കള്‍ അമ്മച്ചിയുടെ ആ ആഗ്രഹം അങ്ങ് നടത്തിക്കൊടുത്തു. പ്രായമായ മാതാപിതാക്കള്‍ ഭാരമാണെന്ന് പറഞ്ഞ് ഒരു മൂലയില്‍ ഇരുത്തുന്ന ഇന്നത്തെ കാലത്ത് ഇതൊരു വേറിട്ട കാഴ്ചയാണ്.
ഇടുക്കി കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്തത് അറിഞ്ഞതോടെയാണ് കോട്ടയം മുട്ടുച്ചിറ സ്വദേശി റോജനും കുടുംബവും അത് കാണാന്‍ തീരുമാനിച്ചത്. ഇതറിഞ്ഞ 87 കാരിയായ അമ്മ ഏലിക്കുട്ടി പോള്‍ തന്റെ ആഗ്രഹം മകനോട് രഹസ്യമായി പറഞ്ഞു. അതോടെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തന്നെ മക്കളായ റോജനും സഹോദരന് സത്യനും തീരുമാനിക്കുകയായിരുന്നു.
ഒടുവില്‍ അവര്‍ കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്ത താഴ്വരയിലേയ്ക്ക് അമ്മയെ എത്തിച്ചു. കുഞ്ഞുങ്ങളായിരിക്കേ തങ്ങളെ ഒരുപാട് എടുത്ത് നടന്ന അമ്മയെ കയ്യില്‍ കോരിയെടുത്താണ് മക്കള്‍ കള്ളിപ്പാറ മലകയറിയത്.
രണ്ട് കിലോമീറ്ററോളം യാത്ര ഓഫ് റോഡ് ജീപ്പില്‍ ആയിരുന്നു. അവിടെ നിന്നും മക്കള്‍ അമ്മയെ എടുത്തു മുകളിലേക്ക് നടന്നു. നടക്കുമോ എന്ന് ഉറപ്പില്ലാത്ത തന്റെ ആഗ്രഹം മക്കള്‍ സാധിച്ചതോടെ, ആ അമ്മ മനസ് ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26