പിന്നെ എന്ത്?

പിന്നെ എന്ത്?

ലിസി കെ ഫെർണാണ്ടസ്

പതിവുപോലെ അയാൾ എണീറ്റു. ക്ലോക്കിലേക്ക് നോക്കി അഞ്ച് മണി ആകുന്നു ഒരു നിമിഷം പ്രരാ‍ത്ഥിച്ചു.. ലിന്റ അടുക്കളയിൽ എത്തിക്കഴിഞ്ഞു. പതിവു ചായയും സന്തോഷമുള്ള മുഖവുമായി ലിന്റെ ചായ ആസ്വദിച്ച് കുടിക്കുന്ന ജോണിനെ എന്നും കൗതുകത്തോടെ നോക്കും. ഓ.. ഇന്നലെ ആ വിറക് പൊട്ടിച്ചതിന്റെയാണെന്ന് തോന്നുന്നു കൈയ്ക്ക് ചെറിയ ഒരു വേദനയുണ്ട്... അത് സാരമില്ല അച്ചായോ ഞാൻ പശുവിനെ കറന്നോളാം.. അതുവേണ്ട മോളേ.. ഞാനും കൂടാം

രണ്ടു പേരും പശുത്തൊഴുത്തിലേക്ക് കല്യാണം കഴിഞ്ഞ് ആദ്യം വീട്ടിലെത്തിയപ്പോൾ ജോണിനെ ചേർത്തുപിടിച്ച് പറഞ്ഞ കാര്യങ്ങൾ ലിന്റ ഓർത്തു. നമ്മൾ സാധരണക്കാരാണ്.. സമാധനമായി നമുക്കുള്ളതുംകൊണ്ട് ജീവിക്കണം. ആരെയും വഞ്ചിച്ച് ഒന്നും വേണ്ട അത് നമ്മുടെ മക്കൾക്ക് ഉതകില്ല.. കൃഷിലാഭമൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. എങ്കിലും നമ്മുടെ പറമ്പിൽ നിന്ന് നമുക്ക് ജീവിക്കാനുള്ളത് എല്ലാം കിട്ടും. പശുക്കളും നമ്മുടെ കടയും ജീവിക്കാനുള്ളതും അത്യാവശ്യ സമ്പാദ്യവും തരുന്നുണ്ട്. ഇതിൽ നിന്ന് സൂക്ഷിച്ചാണ് രണ്ട് സഹോദരിമാരെയും ജോണി അന്തസായി കെട്ടിച്ചുവിട്ടത്. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടും സത്യത്തോടും സന്തോഷത്തോടും ചെയ്താൽ മതി... നീ ആ ബക്കറ്റ് തന്നേ... ജോണിയുടെ സ്വരം അച്ചായ കൈ വയ്യെങ്കിൽ ഞാൻ രണ്ട് പേരെയും കറന്നോളാം...

മക്കൾ എണീറ്റു കഴിഞ്ഞിരുന്നു. അവരും റെഡിയായി 4 പേരും ഒന്നിച്ച് തൊട്ടടുത്തുള്ള ദൈവാലയത്തിൽ പോയി. വിശുദ്ധ കുർബാനക്ക് പോകുന്ന പതിവ് എന്നും ഉള്ളതാണ്. പാലു കൊടുത്ത് സാധനങ്ങളും വാങ്ങി മടക്കം. വാതിൽക്കേലേക്ക് ഇറങ്ങുമ്പോഴതാ പതിവ് കാഴ്ച ഓടാനായി ജനിച്ചതാണോയെന്ന സംശയംജനിപ്പിക്കുന്ന ചെറിയാൻ ചേട്ടൻ. ജോണിയേ ഇങ്ങനെയൊക്കെ നടന്നാൽ‌ മതിയോ... ഓടണ്ടേ ചെറുപുഞ്ചിരിയോടെ ജോണി പറഞ്ഞു.. പള്ളിലേക്ക് പോകുന്ന പോക്ക് ഇച്ചിരി സ്പീഡ് ആക്കാംവലിയ മതിൽ കെട്ടിലും തുറക്കാത്ത ​ഗേറ്റിലും ജീവിക്കുന്ന ചെറിയാച്ചനേയും ഭാര്യ ആലിസിനെയും ഓർക്കുമ്പോൾ ജോണിന് ശ്വാസംമുട്ടലാണെന്ന് ലിന്റക്കറിയാം

ഇവക ക്വയറിൽ ഇപ്പോൾ നന്നായി പാടുന്ന രണ്ട് പാട്ടുകാർ.. ഒരു സന്തോഷമാണ് ഇന്ന് മുഴുവൻ ജോണിന്റെ വാക്കിനെ ലിന്റയും ഏറ്റു പറഞ്ഞു. ശരിയാണ് ആച്ചായാ.. ഇനി ജോലി ചെയ്യാനും അമ്മയെ ശുശ്രീഷിക്കാനുമെല്ലാം ഇരട്ടി ആരോ​ഗ്യം പോലെയാ.. മക്കൾ രണ്ടു പേരുടെയും കയ്യിൽ ചേർത്ത് പിടിച്ചു നടന്നു.

ചെറിയാച്ചന്റെ വീട്

എടി ആലീസേ... ഇന്നെങ്കിലും രണ്ട് ദോശ താ.. ആ ഓട്സ് കഴിച്ച് ഞാൻ മടുത്തു.. അതൊന്നും കേട്ട മട്ടില്ലാതെ ആലിസ് ബ്രേക്ക്ഫാസ്റ്റ് മനോഹരമായ ഒരു പാത്രത്തിൽ മേശയിൽവെച്ചു. ഷു​ഗറും കൊളസ്ട്രോളും പ്രഷറും എല്ലാം ആവശ്യത്തിനുളളതുകൊണ്ട് ആലീസിന് വിട്ടുവീഴ്ചയില്ല. സ്നേഹം വേറെ ഭക്ഷണം വേറെ അതാണ് ആലിസിന്റെ നയം. ആലിസ് മനുഷ്യരോട് ഒത്തിരി ഇണങ്ങി ജീവിക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് പക്ഷെ നിലക്കും വിലക്കും മാത്രമേ ചെറിയാൻ ഇണങ്ങൂ..

ജോണിനോട് പതിവ് ചോദ്യം ചോ​ദിക്കുമ്പോൾ (ഇങ്ങനെ നടന്നാ മതിയോ) ആലിസ് ​ഗന്ത്യന്തരമില്ലാതെ പറയും പോരാ.. ഓടണം.. മക്കൾ വിളിച്ചോടി. അവര് കിടക്കും മുമ്പ് ആഴ്ചയിൽ ഒരിക്കൽ വിളിക്കാറുണ്ട്. ഇല്ലെന്നു പറഞ്ഞ് തീർന്നില്ല വാട്സാപ്പിൽ മെസേജ് കോൾ കണക്ട് ചെയ്യാൻ.. ഓട്സ് പാതി വെച്ചിട്ട് രണ്ടുപോരും ലാപ്ടോപ് ഓണാക്കി മക്കളെ കാണാൻ, ഉള്ള സമയം വിശേഷങ്ങൾ ചോദിച്ചും മരുന്നു കഴിക്കുന്ന കഥ പറ‍ഞ്ഞും സമയം പോയതറിഞ്ഞില്ല.

അമ്മേ ഞങ്ങൾ ഫുഡ് പുറത്തുനിന്നായിരുന്നു അപ്പോൾ ഇറങ്ങുവാണേ എന്നു പറഞ്ഞപ്പോൾ ആലിസിന്റെ കണ്ണുകൾ നിറഞ്ഞു. മനസ് പിന്നിലേക്ക് യാത്ര ചെയ്തു. ചെറിയാച്ചൻ ജോലിയിൽ പലരാജ്യങ്ങളിൽ മക്കളെ താൻ പലപ്പോഴും ഒറ്റക്കാണ് വളർത്തിയത്. അവരെക്കാൾ ആ​ഗ്രഹം ചെറിയാച്ചനായിരുന്നു. അവർ വിദേശത്തുപോയി പഠിക്കണം ജോലിവാങ്ങിക്കണമെന്നത്. തനിക്ക് പറ്റാത്തതും കൂടി അവർ നേടണമെന്നത്... പണം ഉണ്ടായി വലിയ വീടുണ്ടായി ഒന്ന് സംസാരിക്കാൻ ആരും ഇല്ലാതായി എന്നത് വേദനയാണ് ആലിസിന്...

അമ്മേ ഒരു ഇഡിലി കൂടി കഴിച്ചേ എന്നാലല്ലേ മിടുക്കിയായിരിക്കൂ...അമ്മക്ക് ഇഡിലി മുറിച്ച് കൊടുക്കുന്നിടത്ത് ലിന്റയുടെ കയ്യിൽ നിന്ന് വാരികിട്ടാൻ രണ്ട് മക്കളും ചേർന്നിരിപ്പുണ്ട്. ചിലപ്പോൾ അപ്പനുംകൂടി എത്തും. ഇവിടെ എന്തിനാ ഒരു ഡയനിം​ഗ് ടേബിൾ എന്ന് പലപ്പോഴും എല്ലാരും ചോദിക്കാറുണ്ട്. പലപ്പോഴും ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്നവരാണ് എല്ലാവരും. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണെന്നാണ് ജോണിന്റെയും മക്കളുടെയും അഭിപ്രായം.

അമ്മ ക്ഷീണിതയായി കിടപ്പിലായിട്ട് ആറ് മാസമായി കൊച്ചു മക്കൾ രണ്ടും രണ്ട് വശങ്ങളിലുമുണ്ട് മിക്കപ്പോഴും. അമ്മ അനു​ഗ്രഹിച്ച് പ്രാർത്ഥിച്ചാണ് സ്കൂളിലേക്ക് വിടുന്നത്. രണ്ട് പേരും നന്നായി പടിക്കും കലാപരമായ പലകഴിവുകളും തെളിയിച്ച് കഴിഞ്ഞു. ലിന്റെക്കും അമ്മക്കും മക്കൾക്കും ഉമ്മകൊടുത്ത് ജോണി കടയിലേക്ക് പോയി. ഇനി ഉച്ചക്ക് എത്തും. വർഷങ്ങളായി അപ്പൻ നടത്തി വന്ന കടയാണ്. സാധരണക്കാരന് വലിയ അനു​ഗ്രഹമാണ് ഈ കട. അവിടെയാണ് ജോണിയുടെ കൂട്ടുകാരുടെ തമാശകളും പാട്ടുകളുമൊക്കെ അരങ്ങേറുന്നത്.

എന്റെ പപ്പായുടെ പണപ്പെട്ടി ജോണിയുടെ മകൻ തുറന്നിട്ടിരിക്കുവാ പക്ഷെ ഞാൻ ആവശ്യമില്ലാത്ത കാര്യത്തിന് ഒരു രൂപ എടുക്കില്ലെടാ എടാ നിന്റെ അപ്പൻ നിനക്ക് പോക്കറ്റ് മണി തരുമ്പോൾ 30 വർഷത്തെ കഥ പറയലും. നാൽവർ സംഘം വട്ടമിരുന്നപ്പോൾ സുജിത്തിന്റെ വേദന നിറ‍‍ഞ്ഞ ചോദ്യത്തിന് ഉല്ലാസ് ചിരിച്ചുകൊണ്ടായിരുന്നു മറുപടി കൊടുത്തത് നിനക്ക് 30 കേട്ടാൽ പോരേ ഞാൻ വലിയപ്പന്റെ 20 കൂടി വേറെ കേൾക്കണം. അവിടെയാണ് എന്റെ ഭാ​ഗ്യം. കുവൈറ്റിൽ നിന്ന് ആവശ്യത്തിന് പടമിടുന്ന അപ്പന് ചോദ്യങ്ങളില്ല കഥകളുമില്ല.

ഇന്ന് നമുക്ക് സെമിനാറുണ്ടല്ലോ ഉച്ചക്ക് ഊണു കഴിഞ്ഞ് കർശനമായി കൂടണം എന്നല്ലേ പറഞ്ഞിരിക്കുന്നത്.. ഏതോ ഒരു ജൂലി മേഡം മാഡത്തിനെ അറിയില്ലേടാ പൊട്ടാ ജില്ല കളക്ടറല്ലേ റാങ്ക് ​ഹോൾഡർ ഐഎഎസ് പ്രധാനമന്ത്രിയെ അവന് അറിയില്ല പിന്നയല്ലേ ജില്ല കളക്ടറേ.. വാ ബെൽ അടിച്ചു. സെമിനാറിലെ ഓരോ വാക്കുകളും തുളച്ചു കേറും പോലെ നിശബ്ദതയായിരുന്നു അവരിൽ നമ്മൾ എത്ര ചീത്ത പറഞ്ഞിട്ടുണ്ട്. ഇവർ‌ കണക്ക് ചോദിക്കുമ്പോഴും വഴക്കു പറയുമ്പോഴും എന്നത്തേയും പോലെ അല്ലായിരുന്നു അവരുടെ തിരിച്ചുള്ള യാത്ര... 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.