'സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം': ഡിജിപിക്ക് പരാതി

'സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം': ഡിജിപിക്ക്  പരാതി

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി.

കടകംപള്ളി മന്ത്രിയായിരിക്കുമ്പോള്‍ മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

കോണ്‍ഗ്രസ് നേതാവ് എം. മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതികള്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരുന്നു.

പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോണ്‍ഗ്രസ് നേതാവും രംഗത്തെത്തുന്നത്. നിലവില്‍ രാഹുലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നല്‍കിയിട്ടില്ല.

മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണണന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് നേരത്തെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.

ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്‌ന ഫെയ്‌സ് ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച സ്വപ്ന, കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.