അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് മരണം; വീട്ടിലെ കിണര്‍ വെള്ളവും രോഗകാരണമായി

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് മരണം; വീട്ടിലെ കിണര്‍ വെള്ളവും രോഗകാരണമായി

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് പേര്‍ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് ഇന്നലെ മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മരണം സംഭവിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ് എന്നാണ് പ്രഥമിക വിവരം.

മലപ്പുറം കണ്ണമംഗംലം കാപ്പില്‍ ആറാം വാര്‍ഡിലെ കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) ആണ് മരിച്ച മധ്യവയസ്‌ക. ജൂലൈ എട്ടിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ ആരംഭിച്ചിരുന്നു. ഗുരുതരമായതോടെ നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചിന് തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ചികിത്സ നല്‍കി. 26 ന് പനിയും ഛര്‍ദിയും ഉണ്ടായതോടെ ആരോഗ്യനില വീണ്ടും വഷളായി. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.