ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 12 നാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായയാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 17ന് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഒക്ടോബര്‍ 27ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഗുജറാത്തില്‍ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും. നവംബര്‍ 12 ന് ഹിമാചലില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും വോട്ടെണ്ണല്‍ ഒരു മാസത്തിന് ശേഷമാണ് എന്നതാണ് ഈ സൂചന സജീവമാക്കുന്നത്.
രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഒരുമിച്ച് നടത്തിയേക്കും. കാലാവസ്ഥ അടക്കം കണക്കിലെടുത്താണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് തിയതികള്‍ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഹിമാചല്‍ പ്രദേശില്‍ 68 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 55,07,261 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.