കൊച്ചി: ഇലന്തൂരിലെ നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. സൈബർ കുറ്റാന്വേഷകരുടെ സഹകരണത്തോടെ ഇന്റർനെറ്റിലെ അധോലോകമായ ഡാർക് വെബിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.
ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന 'റെഡ് റൂമു'കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ശ്രമിക്കുന്നത്.
അതേസമയം റോസ്ലി, പത്മ എന്നിവരുടെ മൃതദേഹത്തില്‍ നിന്ന് മുഹമ്മദ് ഷാഫി ഊരിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതിന്റെ രസീതുകള്‍ ഷാഫിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതായി ചോദ്യം ചെയ്യലിനിടെ ഷാഫി പൊലീസിനോട് പറഞ്ഞിരുന്നു. 
ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വര്‍ണം പണയപ്പെടുത്തി ഷാഫി വാങ്ങിയത്. ഇതില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ ഭാര്യയ്ക്ക് നല്‍കിയിരുന്നതായും ഷാഫി പൊലീസിന് മൊഴി നല്‍കിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.