സിനിമകളിലെ അന്ധവിശ്വാസ പ്രചാരണങ്ങൾ തടയണം: താമരശേരി രൂപത

സിനിമകളിലെ അന്ധവിശ്വാസ പ്രചാരണങ്ങൾ തടയണം: താമരശേരി രൂപത

താമരശേരി: സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ താമരശേരി രൂപത രംഗത്തെത്തി. അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണം തടയണം. മത വിശ്വാസത്തെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത മലയാള സിനിമയിൽ വർധിക്കുന്നു. 

സിനിമാ മേഖലയിലും അന്ധവിശ്വാസ പ്രചാരണത്തിനായി സംഘടിത ശക്തി ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും താമരശേരി രൂപത ആവശ്യപ്പെട്ടു. 

ഭരണഘടനയിൽ പറയുന്ന ആചാര അനുഷ്ഠാനങ്ങൾക്ക് മാത്രം അനുമതി നൽകണമെന്നും താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ.മാത്യു തൂമുള്ളിൽ പറഞ്ഞു.

മതാചാരങ്ങളെ തികച്ചും തെറ്റായ രീതിയിലാണ് പലപ്പോഴും സിനിമകളിൽ അവതരിപ്പിക്കാറുള്ളത്. സത്യാവസ്ഥയുമായി ഒരു ബന്ധവുമില്ലാത്ത അന്ധവിശ്വാസപരമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ഫാ. മാത്യു തൂമുള്ളിൽ പറഞ്ഞു. ഇലന്തൂർ നരബലിക്കേസിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഇലന്തൂർ നരബലിക്കേസിൽ മുഹമ്മദ് ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളുടെ ഇടപെടലുകൾ ആയിരുന്നില്ല ഷാഫി സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. പ്രതികളുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണസംഘം പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.