ലഹരി വിരുദ്ധ ക്യാമ്പയിനോടു അനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ച് കേരള പോലീസ്

ലഹരി വിരുദ്ധ ക്യാമ്പയിനോടു അനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് കേരള പോലീസ് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തിൽ വിദ്യാർത്ഥികളും പൊലീസ് ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ പങ്കെടുത്തു.

സംസ്ഥാനത്ത് ലഹരി മരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ലഹരിവിരുദ്ധ ക്യാമ്പയിനോടു അനുബന്ധിച്ചുള്ള കേരള പൊലീസിന്റെ യോദ്ധാവ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് കൂട്ടയോട്ടം നടന്നത്.

കവടിയാർ മുതൽ ചന്ദ്രശേഖർ നായർ സ്റ്റേഡിയം വരെ നടത്തിയ കൂട്ടയോട്ടം വി കെ പ്രശാന്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളെക്കാൾ വേഗത്തിൽ ചുറുചുറുക്കോടെ ഓടിയ ഡിജിപിയായിരുന്നു പരിപാടിയുടെ മുഖ്യആകർഷണം. എന്താകണം നമുക്ക് ജീവിതത്തിൽ ലഹരി എന്നതും ഡിജിപി കുട്ടികളെ ഓർമിപ്പിച്ചു.

നൂറുകണക്കിന് സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളും കൂട്ടയോട്ടത്തിൻ്റെ ഭാഗമായി. കേരളപ്പിറവി ദിനം വരെ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.