എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിനെയും പ്രവര്‍ത്തകയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിനെയും പ്രവര്‍ത്തകയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിനെയും പ്രവര്‍ത്തകയെയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി.നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഗൂഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപേരും ഒളിവിലാണ്.

സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണ് എകെജി സെന്റര്‍ ആക്രമണത്തിന് പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍. വാഹനം എത്തിച്ചു കൊടുത്തത് സുഹൃത്തായ നവ്യയാണെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍ സ്‌കൂട്ടര്‍ നവ്യയ്ക്ക് കൈമാറി.

കഴക്കൂട്ടത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ച് പോയത് നവ്യയായിരുന്നു. ജിതിന്‍ സ്വന്തം കാറിലാണ് കഴക്കൂട്ടത്തേക്ക് പോയത്. കഴക്കൂട്ടത്ത് നിന്നാണ് ക്രൈംബ്രാഞ്ച് സ്‌കൂട്ടര്‍ കണ്ടെത്തിയത്. സുഹൈല്‍ ഷാജഹാന്‍ വിദേശത്തേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിന് സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ ഏഴ് പൊലീസുകാര്‍ കാവല്‍ നില്‍ക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ യുവാവ് സ്‌ഫോടക വസ്തു എറിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.