ജൈറ്റക്സ് സന്ദർശിച്ച് ഷെയ്ഖ് ഹംദാന്‍

ജൈറ്റക്സ് സന്ദർശിച്ച് ഷെയ്ഖ് ഹംദാന്‍

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാപ്രദ‍ർശനമായ ജൈറ്റക്സ് സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് പവലിയന്‍ ഷെയ്ഖ് ഹംദാന്‍ സന്ദർശിക്കുന്ന വീഡിയോ ട്വിറ്ററില്‍ ജിഡിആർഎഫ്എ പങ്കുവച്ചിട്ടുണ്ട്. സഹോദരനും ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഹംദാനൊപ്പമുണ്ടായിരുന്നു.

ജിഡിആ‍ർഎഫ്എ സേവനങ്ങളെല്ലാം മുഖം തിരിച്ചറിഞ്ഞ് നല്‍കുന്ന രീതിയിലേക്ക് മാറ്റുമെന്ന് ജൈറ്റക്സില്‍ അധികൃതർ അറിയിച്ചിരുന്നു. അതായത് താമസക്കാർക്ക് അവരുടെ പാസ്‌പോർട്ടുകളോ മറ്റേതെങ്കിലും ഐഡികളോ ഹാജരാക്കാതെ തന്നെ വിസയ്ക്കും എൻട്രി പെർമിറ്റിനും അപേക്ഷിക്കാൻ കഴിയും. ഒക്ടോബർ 10 ന് ആരംഭിച്ച ജൈറ്റക്സ് ഇന്നലെ  അവസാനിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.