ഭാരത് ജോഡോ യാത്ര; നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു

ഭാരത് ജോഡോ യാത്ര; നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു

ബംഗ്ലൂരു : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. ക‍‍ര്‍ണാടകയിലെ ബെല്ലാരിയിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ നാല് പേരെയും ബെല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ചികിത്സാ സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ സംഘം കടന്ന് പോകുന്നതിന് തൊട്ട് മുമ്പ് ഫ്ലക്സുകളുമായി കടന്നു പോകുന്ന വാഹനങ്ങളിലുണ്ടായിരുന്ന നാല് പ്രവ‍ര്‍ത്തകര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. 

ഇവരുടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. നാല് പ്രവ‍ര്‍ത്തക‍രുടെയും പരിക്ക് ഗുരുതരമല്ല. 

ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റര്‍ പിന്നിട്ടു. വടക്കന്‍ കര്‍ണാടകയിലെ ജോഡോ യാത്രയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തു. ആന്ധ്ര, കര്‍ണാടക അതിര്‍ത്തി മേഖലയിലൂടെയാണ് ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.