ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ടൂ‍‍ർ ഗൈഡാകാന്‍ ക്ഷണിച്ച് ഖത്തർ

ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ടൂ‍‍ർ ഗൈഡാകാന്‍ ക്ഷണിച്ച് ഖത്തർ

ദോഹ: ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ടൂർ ഗൈഡാകാന്‍ ക്ഷണിച്ച് ഖത്തർ. ടൂറിസം സേവന ദാതാക്കളുടെ നിലവാരം ഉയർത്തുകയെന്നുളളത് ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടെ വിനോദസഞ്ചാരമേഖലയ്ക്കും ഉണർവ്വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
താല്‍പ്പര്യമുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതോടൊപ്പം ഖത്തറിലെ ടൂറിസം കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ടൂര്‍ ഗൈഡുമാരായി പ്രവര്‍ത്തിക്കാനുള്ള ഔദ്യോഗിക ലൈസന്‍സും അനുവദിക്കും.

21 വയസിന് മുകളിലുളളവർക്ക് അപേക്ഷസമർപ്പിക്കാം. ഖത്തർ ഐഡി ഉണ്ടായിരിക്കണം.ഇംഗ്ലീഷ്, അറബിക് ഭാഷകളിലായിരിക്കും സൗജന്യ പരിശീലനം.
ലോകകപ്പില്‍ ഖത്തറില്‍ സന്ദർശക ബാഹുല്യം പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല 2030 ഓടെ പ്രതിവർഷം ആറ് ദശലക്ഷം സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുകയെന്നുളളും ഖത്തർ ലക്ഷ്യമിടുന്നു.

പരിശീലനം, ലൈസന്‍സിംഗ്, പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസും ഒഴിവാക്കിയിട്ടുണ്ടെന്നുളളതും പ്രത്യേകതയാണ്. വിനോദസഞ്ചാരികള്‍ക്ക് ഖത്തറിലെ വിവിധ സ്ഥലങ്ങളെ കുറിച്ച് അറിവ് നല്‍കുകയെന്നുളളതുള്‍പ്പടെ എല്ലാ കാര്യങ്ങളിലും സഹായം നല്‍കാന്‍ ടൂർ ഗൈഡുകളെ പ്രാപ്തരാക്കുകയാണ് രാജ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.