ഗാംബിയയില്‍ കുട്ടികളുടെ മരണം, ഇന്ത്യന്‍ നിർമ്മിത കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി

ഗാംബിയയില്‍ കുട്ടികളുടെ മരണം, ഇന്ത്യന്‍ നിർമ്മിത കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി

അബുദാബി: ഗാംബിയയില്‍ അടുത്തിടെ 66 കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് കരുതുന്ന കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി അബുദബി ആരോഗ്യമന്ത്രായം. ഈ കഫ് സിറപ്പുകള്‍ എമിറേറ്റില്‍ വില്‍ക്കപ്പെടുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയാണ് കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്ക് നല്‍കിയിരുന്ന പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് അറിയിച്ചത്.

ഇതോടെയാണ് ഈ മരുന്നുകള്‍ കയ്യിലുണ്ടെങ്കില്‍ അത് ഉപയോഗിക്കരുതെന്നും ഇതിനോടകം ഉപയോഗിച്ചവർക്ക് പാർശ്വഫലങ്ങള്‍ അനുഭവപ്പെട്ടുവെങ്കില്‍ ഡോക്ടറുടെ വിദഗ്ധ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിപ്പ് നല്‍കിയത്. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് മരുന്നുകളുടെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.