ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ ക്ഷണം സ്വീകരിച്ചു ഇരുകണ്ണും കാഴ്ചയിലാത്ത-ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭ ബസവരാജ് ശങ്കർ വീണ്ടും ജൈടെക്സിലെത്തി. ഏത് തരത്തിലുളള ഗണിതശാസ്ത്ര ചോദ്യങ്ങൾക്കും നിമിഷനേരം കൊണ്ട് മറുപടി നൽകാൻ കഴിവുള്ള അസാധാരണ പ്രതിഭയാണ് കർണാടകസ്വദേശിയായ ബസവരാജ് ശങ്കർ ഉംറാണി.
ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മർറിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇത് രണ്ടാം തവണയാണ് ഇദ്ദേഹം ജൈടെക്സ് വേദിയിലെത്തുന്നത്. 2018 ലും മേളയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യങ്ങളിൽ ഒരാളായിരുന്നു ഈ ഇന്ത്യൻ പ്രതിഭ എത്ര വലിയ സംഖ്യയും കൂട്ടാനും കുറക്കാനും ഗുണിക്കാനും തിരിച്ചു പറയാനും സെക്കന്‍റുകള്‍ മാത്രം മതി ബസവരാജിന്.
ജൈറ്റക്സ് പ്രദർശനം കാണാൻ എത്തിയവരുടെ വിത്യസ്തമായ ഗണിതശാസ്ത്ര ചേദ്യങ്ങൾക്ക് തെല്ലും പതറാതെയാണ് അദ്ദേഹം ഉത്തരങ്ങൾ നൽകിയത് .കര്‍ണാടകയിലെ അത്താണി താലൂക്കിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ബസവരാജിന്‍റെ ജനനം. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗണിത ശാസ്തത്തിലുള്ള കഴിവുകൾ ലോകം തിരിച്ചറിഞ്ഞത്.
കഴിഞ്ഞതും വരാന്‍ ഇരിക്കുന്നതുമായ തിയ്യതികളുടെ ദിവസങ്ങള്‍ പറഞ്ഞു കൊണ്ടാണ് ചെറുപ്പകാലത്ത് ബസവരാജ് ആളുകളെ അതിശയിപ്പിച്ചത്.പിന്നീട് എത്ര വലിയ സംഖ്യകള്‍ കൂട്ടിയും കുറച്ചും ഹരിച്ചും ഉത്തരങ്ങള്‍ കണ്ടത്താന്‍ നിരന്തരമായി പരിശ്രമിച്ചു.ഇന്ന് വാക്കിംഗ് കമ്പ്യൂട്ടര്‍ എന്ന അപരനാമത്തിലാണ് ഈ ഇന്ത്യക്കാരൻ അറിയപ്പെടുന്നത്.ഗണിതശാസ്ത്രത്തിലെ അത്ഭുതമായ ശകുന്തളാ ദേവിയെക്കുറിച്ച് എട്ടാം വയസിൽ കേട്ടതു മുതലാണ് തനിക്കും അത് പോലെ കണക്കിനെ കൈയടക്കണമെന്ന് താൻ തിരുമാനിച്ചതെന്ന് ബസവരാജ് പറയുന്നു.
നിമിഷങ്ങൾ മതി വൈവിധ്യമായ കണക്കുകള്‍ക്കും ഉത്തരം നൽകാൻ അതിന് വേണ്ടി താന്‍ നിരന്തരമായി പരീശീലനം നടത്തുകയും അതിനെ ജീവന് തുല്യം സ്നേഹിക്കുകയും ചെയ്യുന്നുയെന്ന് ബസവരാജ് പറഞ്ഞു.ഇവനെ നേരിൽ കണ്ട് അഭിനന്ദിച്ച പ്രമുഖരില്‍ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാം,പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്. നിരവധി രാജ്യാന്തര അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.