ദോഹ: ലോകകപ്പ് കാണാന്‍ സൗദി അറേബ്യ യുഎഇ എന്നിവിടങ്ങളില്‍ നിന്ന് കരമാർഗ്ഗം രാജ്യത്തെത്താന്‍ ആഗ്രഹിക്കുന്നവർക്കുളള നടപടിക്രമങ്ങള്‍ വിശീദീകരിച്ച് ഖത്തർ. ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള അബു സംര കര അതിർത്തി വഴി 2022 നവംബർ 1 മുതൽ 2022 ഡിസംബർ 23 വരെ ഫിഫ ലോകകപ്പ് ആരാധകരെ സ്വീകരിക്കും.
അബു സംര അതിർത്തി വഴി കാറുകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഹയ്യ പ്ലാറ്റ്‌ഫോം വഴിയുള്ള അംഗീകൃത വാഹന പ്രവേശന പെർമിറ്റ് ഉണ്ടായിരിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബു സംര അതിർത്തി ക്രോസിംഗ് മെച്ചപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
മണിക്കൂറില്‍ 4,000 സഞ്ചാരികളെ സ്വീകരിക്കാന്‍ കഴിയും വിധം സൗകര്യങ്ങള്‍ വിപുലപ്പെടുത്തി. സൗജന്യപാർക്കിംഗും ലഭ്യമാണ്. വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുളളവർക്ക് അതിർത്തി കടക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഇങ്ങനെ
1. ഖത്തറി ഐഡി കാർഡുകൾ കൈവശമുള്ള പൗരന്മാർക്കും താമസക്കാർക്കും ജിസിസി പൗരന്മാർക്കും (ഖത്തരി നമ്പർ പ്ലേറ്റുള്ള കാറുകൾ)സാധാരണ സാഹചര്യത്തിലെന്ന പോലെ രാജ്യത്ത് പ്രവേശിക്കാം. ഖത്തർ നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കണം. ഹയ്യാ കാർഡ് നിർബന്ധമല്ല.
2. പ്രത്യേക അനുമതിയോടെയെത്തുന്ന ആരാധകർ അഞ്ച് രാത്രികളിലെങ്കിലും രാജ്യത്ത് തങ്ങാനായി ഹയ്യാ പ്ലാറ്റ് ഫോമിലൂടെ നേടിയ അനുമതി നിർബന്ധം, മൂന്ന് പേരെങ്കിലും വാഹനത്തിലുണ്ടായിരിക്കണം. ആറ് പേരില്‍ അധികമാകാനും പാടില്ല. എല്ലാവർക്കും ഹയ്യാ കാർഡ് ഉണ്ടായിരിക്കണം.
ഹയ്യ പ്ലാറ്റ്‌ഫോമിൽ വാഹന പ്രവേശന അനുമതിയ്ക്കായി അപേക്ഷിക്കണം.അംഗീകാരം ലഭിച്ചാൽ, വാഹന ഇൻഷുറൻസ് ഇലക്‌ട്രോണിക് രീതിയിൽ നേടുന്നതിനുള്ള ലിങ്കുള്ള ഒരു ഇമെയിൽ അപേക്ഷകന് ലഭിക്കും.ഇൻഷുറൻസ് പൂർത്തിയാകുമ്പോൾ, അപേക്ഷകൻ 24 മണിക്കൂറിനുള്ളിൽ പ്ലാറ്റ്‌ഫോമിൽ ഫോളോ അപ്പ് ചെയ്‌ത് 5,000 ഖത്തർറിയാല്‍ (ദിർഹം 5,043) റീഫണ്ട് ചെയ്യപ്പെടാത്ത ഫീസ് അടച്ച് അനുമതി നേടണം.ഒരൊറ്റത്തവണ പ്രവേശനത്തിന് മാത്രമാണ് ഈ അനുമതി ബാധകമാവുക. നിയന്ത്രിത സ്ഥലങ്ങളിൽ (എ-റിംഗ്, ബി-റിംഗ് റോഡുകൾ, റോഡുകൾ, അവയിലേക്കുള്ള കവലകൾ എന്നിവിടങ്ങളിൽ വാഹനം ഓടിക്കരുത്.
3. ഏകദിന ആരാധകന്‍.
24 മണിക്കൂറിനുള്ളിൽ ഒരു മത്സരത്തിലോ മത്സരങ്ങളിലോ പങ്കെടുക്കാൻ അബു സംര അതിർത്തി കടക്കുന്നവർക്ക് മുൻകൂർ ഹോട്ടൽ റിസർവേഷൻ ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.വ്യവസ്ഥകള്‍ ഇപ്രകാരം.
ഹയ്യാ കാർഡ് നിർബന്ധം. ഖത്തറിൽ എത്തുന്നതിന് മുമ്പ് ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ അതിർത്തി പാർക്കിംഗ് സ്ഥലം മുൻകൂട്ടി റിസർവേഷൻ ചെയ്യുക.പ്രവേശന സമയം മുതൽ ആദ്യത്തെ 24 മണിക്കൂർ പാർക്കിംഗ് സൗജന്യമാണ്.രണ്ടാം ദിവസത്തേക്ക് QAR 1,000 സേവന നിരക്ക് ബാധകമാണ്.പ്രവേശനം കഴിഞ്ഞ് 48 മണിക്കൂറിൽ കൂടുതൽ വാഹനം പാർക്ക് ചെയ്‌താൽ, വാഹനം മാറ്റുകയും 1,000 ഖത്തർറിയാല്‍ (1,008 ദിർഹം) അധിക ടോവിംഗ് ഫീസ് ഈടാക്കുകയും ചെയ്യും.(പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയച്ച ഒരു ലിങ്ക് വഴി ഇലക്ട്രോണിക് ആയി പണമടയ്ക്കാം).
അബു സംര ചെക്ക്‌പോസ്റ്റിൽ നിന്ന് ദോഹ സെൻട്രൽ സ്‌റ്റേഷനിലേക്കോ (അൽ മെസ്സില) കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി അൽ ഖലായേൽ മീറ്റിംഗ് പോയിന്‍റിലേക്കോ ഖത്തർ ബസുകളിൽ യാത്ര ചെയ്യാം. പാർക്കിംഗ് റിസർവേഷൻ സേവനം 2022 നവംബർ 1 മുതൽ ലഭ്യമാകും.
4. ബസിലെത്തുന്നവർ
ഹയ്യാ കാർഡ് നിർബന്ധം. രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചെക്ക് പോയിന്‍റിലെ ആഗമന ഹാളിൽ എത്തുക.അതിർത്തിയിൽ നിന്ന് ദോഹ സെൻട്രൽ സ്‌റ്റേഷനിലേക്കോ (അൽ മെസ്സില) ഖത്തർ ബസുകളിലേയ്‌ക്കോ അൽ ഖലായേലിലെ അതിർത്തിക്ക് പുറത്തുള്ള ഫാമിലി ആൻഡ് ഫ്രണ്ട്‌സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കോ പോകാം.
5 മാനുഷിക കേസുകൾഹയ്യ കാർഡ് ഇല്ലാത്തവർക്ക് (വിമാനത്താവളങ്ങൾ വഴി മാത്രം), ഇനിപ്പറയുന്ന രീതിയിലാണ് പ്രവേശന വ്യവസ്ഥ
ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് - www.moi.gov.qa വഴി പെർമിറ്റിന് അപേക്ഷിക്കുക.അപേക്ഷകൾ പരിശോധിച്ച് ആറ് മണിക്കൂറിനുള്ളിൽ മറുപടി നൽകും. വ്യവസ്ഥകൾ പാലിക്കുമ്പോൾ അപേക്ഷകന് അംഗീകാരം ഇമെയിൽ ചെയ്യും.
പെർമിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ഫുട്ബോള്‍ ആരാധകർക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ വാണിജ്യ ട്രക്കുകളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 2022 നവംബർ 15 മുതൽ ഡിസംബർ 22 വരെ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ മാത്രമാണ് അബു സംര അതിർത്തി ക്രോസിംഗിലൂടെ പ്രവേശിക്കാൻ അനുമതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.